'ഡിയര്‍ പ്രൈം മിനിസ്റ്റര്‍ അംബാനി, നിങ്ങളാണ് ഇന്ത്യയില്‍ യഥാര്‍ഥ 'ബോസ്' എന്ന് മനസ്സിലാക്കിയില്ല'; പ്രകോപനം തുടര്‍ന്ന് ഇലോണ് മസ്‌ക്
നിങ്ങളാണ് ഇന്ത്യയില്‍ യഥാര്‍ത്ഥ 'ബോസ്' എന്ന് മനസ്സിലാക്കിയില്ലെന്നും മസ്‌ക് പോസ്റ്റില്‍ വ്യക്തമാക്കി.
വീണ്ടും പ്രകോപനവുമായി അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഇന്ത്യന്‍ കോടീശ്വരന്‍ മുകേഷ് അംബാനിയെ 'പ്രധാനമന്ത്രി' എന്ന് വിശേഷിപ്പിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്തു. നിങ്ങളാണ് ഇന്ത്യയില്‍ യഥാര്‍ത്ഥ 'ബോസ്' എന്ന് മനസ്സിലാക്കിയില്ലെന്നും മസ്‌ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങളെ നിങ്ങളുടെ കുത്തകാവകാശം ഉപയോഗിച്ച് ചൂഷണം ചെയ്യുന്നത് തുടരാന്‍ സ്വാഭാവികമായും നിങ്ങള്‍ ആഗ്രഹിക്കും. എങ്കിലും സ്റ്റാര്‍ ലിങ്കിന് മത്സരരംഗത്ത് വരാന്‍ നിങ്ങള്‍ അനുവാദം നല്‍കുമോയെന്നും മസ്‌ക് ചോദിച്ചു. മറ്റു രാജ്യങ്ങളിലെപ്പോലെ ഇന്ത്യയിലും ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത നിരവധിയേറെ പ്രദേശങ്ങളുണ്ട്. ഇത് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും ചെറുകിട ബിസിനസുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍ വില്‍ക്കാനുള്ള അവസരങ്ങളും നിഷേധിക്കുന്നു. സ്റ്റാര്‍ലിങ്ക് അവരുടെ ജീവിതം കൂടുതല്‍ മികച്ചതാക്കി മാറ്റുമെന്നും മസ്‌ക് പറഞ്ഞു.
.jpg)


