ദിത്വ ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ നൂറിലേറെ മരണം

SRILANKA
SRILANKA

ശ്രീലങ്കയിൽ വീശിയടിച്ച ദിത്വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും 72 മണിക്കൂറിനിടെ 100 ലേറെ പേർ മരിച്ചു. 23 പേരെ കാണാതായി. 12,313 കുടുംബങ്ങളിലെ 43,900 പേർ ദുരിതത്തിലാണെന്ന് അധികൃതർ അറിയിച്ചു. ഓഫിസുകളും വിദ്യാലയങ്ങളും അടച്ചു. ട്രെയിൻ സർവീസും റദ്ദാക്കി. 

tRootC1469263">

മധ്യ പ്രവിശ്യാ നഗരമായ ഗംപോലയിൽ, റെയിൽവേ സ്റ്റേഷൻ വെള്ളത്തിലായി.
തലസ്ഥാനമായ കൊളംബോയിൽ നിന്ന് 300 കിലോമീറ്റർ കിഴക്കുള്ള ബദുള്ള, നുവാര ഏലിയ എന്നീ തേയിലത്തോട്ടങ്ങളിൽ വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 25ലധികം പേർ മരിച്ചു.

Tags