'രാഷ്ട്രത്തെ സംരക്ഷിക്കാൻ അറിയാം, ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല' ; ക്യൂബൻ പ്രസിഡന്റ്
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന സൂചന നൽകി ക്യൂബൻ പ്രസിഡന്റ്. ഭീഷണി വകവെക്കുന്നില്ലെന്നും രാജ്യത്ത് സംരക്ഷിക്കാൻ അറിയാമെന്നും ക്യൂബൻ പ്രസിഡന്റ് മിഗായേൽ ഡയസ് കാനേൽ പറഞ്ഞു. ക്യൂബ സ്വതന്ത്ര-പരമാധിക രാഷ്ട്രമാണ്. ആരും എന്ത് ചെയ്യണമെന്ന് ഞങ്ങളോട് പറയേണ്ടെന്നും ക്യൂബൻ പ്രസിഡന്റ് വ്യക്തമാക്കി. അവസാനതുള്ളി രക്തം മണ്ണിൽ വീഴുന്നത് വരെയും മാതൃരാജ്യത്തിന് വേണ്ടി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
tRootC1469263">വെനിസ്വേലക്ക് പിന്നാലെ ക്യൂബയെ ലക്ഷ്യമിട്ട് യു.എസ് രംഗത്തെത്തിയിരുന്നു. ക്യൂബ അധികം വൈകാതെ യു.എസുമായി കരാറിലെത്തണമെന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വർഷങ്ങളായി വെനിസ്വേല നൽകുന്ന വലിയ തോതിലുള്ള പണവും എണ്ണയും ഉപയോഗിച്ചാണ് ക്യൂബ നിലനിൽക്കുന്നതെന്നും തങ്ങളുമായി കരാറുണ്ടാക്കിയില്ലെങ്കിൽ ഇനി ക്യൂബക്ക് ഈ സാമ്പത്തിക സഹായവും എണ്ണയും ലഭിക്കില്ലെന്നും ട്രംപ് പറഞ്ഞു.
‘ഇനി ക്യൂബയിലേക്ക് എണ്ണയോ പണമോ പോകില്ല -പൂജ്യം! അധികം വൈകുന്നതിനു മുമ്പായി അവർ ഒരു കരാർ ഉണ്ടാക്കണമെന്ന് ഞാൻ നിർദേശിക്കുന്നു’ -ട്രംപ് ട്രൂത്ത് സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. വെനിസ്വേല നൽകുന്ന പണത്തിനും എണ്ണക്കും പകരമായി അവസാനത്തെ രണ്ടു വെനിസ്വേലൻ ഏകാധിപതികൾക്ക് ക്യൂബയാണ് സുരക്ഷ സംവിധാനങ്ങളൊരുക്കുന്നത്. ഇനി അതുണ്ടാകില്ല. കഴിഞ്ഞയാഴ്ച യു.എസ് നടത്തിയ ആക്രമണത്തിൽ ഈ ക്യൂബൻ സൈനികരെല്ലാം കൊല്ലപ്പെട്ടു. വർഷങ്ങളായി തങ്ങളെ ബന്ദികളാക്കിയിരുന്ന കൊള്ളക്കാരിൽനിന്ന് വെനിസ്വേലക്ക് ഇനി സംരക്ഷണം ആവശ്യമില്ലെന്നും പ്രസിഡൻറ് കൂട്ടിച്ചേർത്തു.
.jpg)


