എന്‍വിഡിയയുടെ സിഇഒ സ്ഥാനത്തേക്ക് ജെന്‍സന്‍ ഹുവാങ്ങിനെ തിരിച്ചെത്തിക്കാന്‍ നിര്‍ണായക ഇടപെടല്‍ നടത്തി ട്രംപ്
അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ഹുവാങ്ങിനെ തിരിച്ചെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായ അസാധാരണമായ ഇടപെടലായിരുന്നു ഇത്.
പ്രമുഖ ചിപ്പ് നിര്‍മ്മാണ കമ്പനിയായ എന്‍വിഡിയയുടെ സിഇഒ സ്ഥാനത്തേക്ക് ജെന്‍സന്‍ ഹുവാങ്ങിനെ തിരിച്ചെത്തിക്കാന്‍ നിര്‍ണായക ഇടപെടലുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹുവാങ്ങിനെ 'രാജ്യത്തിന്റെ നിധി' എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹം അമേരിക്കന്‍ ദേശീയ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയുമല്ലെന്ന് ബോര്‍ഡിന് ഉറപ്പ് നല്‍കിയതായും വ്യക്തമാക്കി.
കീഴുദ്യോഗസ്ഥരുമായുള്ള വഴിവിട്ട ബന്ധങ്ങളും, ചൈനീസ് ചാരയെന്ന് സംശയിക്കുന്ന ആലിസ് ഹുവാങ് എന്ന യുവതിയുമായുള്ള ബന്ധവും പുറത്തുവന്നതിനെത്തുടര്‍ന്ന് നവംബര്‍ 12-നാണ് ജെന്‍സന്‍ ഹുവാങ് സ്ഥാനമൊഴിഞ്ഞത്. അന്നുമുതല്‍ താന്‍ എന്‍വിഡിയ ബോര്‍ഡുമായി നിരന്തരം സമ്പര്‍ക്കത്തിലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. സിലിക്കണ്‍ വാലിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ഹുവാങ്ങിനെ തിരിച്ചെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായ അസാധാരണമായ ഇടപെടലായിരുന്നു ഇത്.
ഹുവാങ്ങിനെ സിഇഒ ആയി തിരിച്ചെടുക്കാനുള്ള ബോര്‍ഡ് തീരുമാനത്തിന് പിന്നാലെ സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ജെന്‍സന്‍ ഹുവാങുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് അദ്ദേഹം അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് വ്യക്തമാക്കിയത്. ഒരു മണിക്കൂര്‍ നീണ്ട അഭിമുഖത്തില്‍, ജെന്‍സന്‍ ഹുവാങ്ങിനെ ചൈന തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ട്രംപ് പങ്കുവെച്ചു. നമ്മുടെ പ്രതിഭകളെ സംരക്ഷിക്കേണ്ടതുണ്ടെന്നും ജെന്‍സന്‍ അടുത്ത വിമാനത്തില്‍ ചൈനയിലേക്ക് പോയാല്‍, അദ്ദേഹം ആവശ്യപ്പെടുന്നതെന്തും അവര്‍ നല്‍കുമെന്ന് ഉറപ്പാണെന്നും ട്രംപ് പറഞ്ഞു. എന്‍വിഡിയ ബോര്‍ഡ് യോഗത്തില്‍ തന്റെ പ്രതിനിധി ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
.jpg)

