'കോവിഡ് വാക്സിനുകൾ കുട്ടികളുടെ ജീവനെടുത്തു' ; എഫ്.ഡി.എ റിപ്പോർട്ടിനു പിന്നാലെ വാക്‌സിൻ നിയമങ്ങൾ കർശനമാക്കാൻ ട്രംപ് ഭരണകൂടം
വാഷിങ്ടൺ: 'കോവിഡ് വാക്സിനുകൾ കുട്ടികളുടെ ജീവനെടുത്തുവെന്ന' ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റെ (എഫ്.ഡി.എ)
വെളിപ്പെടുത്തലിനു പിന്നാലെ വാക്‌സിൻ നിയമങ്ങൾ കർശനമാക്കാൻ ട്രംപ് ഭരണകൂടം. എൻ.ബി.സി ന്യൂസ് റിപ്പോർട്ട് പ്രകാരം എഫ്.ഡി.എയുടെ വാക്സിൻ വിഭാഗം മേധാവി ഡോ. വിനായക് പ്രസാദ് പുതിയ മേൽനോട്ട അധികാരങ്ങൾക്കും വാക്‌സിൻ സുരക്ഷ വിലയിരുത്തുന്നതിനുള്ള പ്രക്രിയകൾ
tRootC1469263">കർശനമാക്കാനും ജീവനക്കാർക്ക് മെമ്മോ അറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.
കോവിഡ് വാക്സസിനുകൾ മൂലം രാജ്യത്ത് കുറഞ്ഞത് 10 കുട്ടികൾ കൊല്ലപ്പെട്ടുവെന്നും 'മയോകാർഡിറ്റിസ്' അല്ലെങ്കിൽ ഹൃദയപേശികളുടെ വീക്കം മൂലമാണ് മരണങ്ങൾ സംഭവിച്ചതെന്നും മെമ്മോയിൽ അദ്ദേഹം അവകാശപ്പെട്ടതായി യു.കെ കേന്ദ്രീകരിച്ചുള്ള മാധ്യമമായ 'ദ ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്തു. യഥാർത്ഥ മരണ സംഖ്യ കൂടുതലാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോ ബൈഡൻ്റെ കീഴിലുള്ള മുൻ യു.എസ് ഭരണകൂടം സുരക്ഷാ ആശങ്കകൾ അവഗണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, എഫ്.ഡി.എയുടെ ഈ മെമ്മോയിൽ പ്രസ്തുത കുട്ടികളുടെ മെഡിക്കൽ ചരിത്രം ഉൾപ്പെടുത്തുകയോ ഇത് ഒരു 'പിയർ റിവ്യൂഡ് ജേണലിൽ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. കൂടാതെ മെഡിക്കൽ വിദഗ്‌ധരുടെ വ്യാപക വിമർശനവും നേരിടുന്നുണ്ട്.
'കോവിഡ്-19 വാക്‌സിനുകൾ അമേരിക്കൻ കുട്ടികളെ
കൊലപ്പെടുത്തിയതായി യുഎസ് എഫ്.ഡി.എ ആദ്യമായി അംഗീകരിക്കുമെന്ന് ഡോ. പ്രസാദ് സ്റ്റാഫ് അംഗങ്ങൾക്ക് അയച്ച മെമ്മോയിൽ പറഞ്ഞതായി ടെലഗ്രഫ് റിപ്പോർട്ട് ചെയ്തു. തന്റെ നിഗമനങ്ങളോട് വിയോജിക്കുന്നുണ്ടെങ്കിൽ രാജിവെക്കാൻ അദ്ദേഹം അവരോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്. 'ഇത് ഒരു ആഴത്തിലുള്ള വെളിപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.jpg)

