രാജ്യം ഇപ്പോൾ പിശാചായ നിങ്ങളോട് പോരാടുകയാണ്, സമാധാന ശ്രമങ്ങൾക്കപ്പുറം പ്രതിരോധത്തിനാണ് ഇപ്പോൾ മുൻഗണന : ഇറാൻ
രാജ്യം ഇപ്പോൾ പിശാചായ നിങ്ങളോട് പോരാടുകയാണെന്നും സമാധാന ശ്രമങ്ങൾക്കപ്പുറം പ്രതിരോധത്തിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ഇറാൻ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് എസ്മയിൽ ബഗായ് അറിയിച്ചു.
tRootC1469263">നയതന്ത്രം പറയുകയും എന്നാൽ ഇറാന്റെ യുക്തിക്ക് മുന്നിൽ പരാജയപ്പെട്ട് സൈനിക നീക്കങ്ങളിലേക്ക് തിരിയുകയും ചെയ്യുന്നവർക്ക് മേൽ ശാശ്വതമായ അപമാനം ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.
ഗൾഫ് രാജ്യങ്ങളിലെ സംഘർഷങ്ങൾ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന സയണിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങളെക്കുറിച്ച് അറബ് സുഹൃത്തുക്കൾ ജാഗ്രത പാലിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇറാന്റെ പ്രതിച്ഛായ തകർക്കാനും മറ്റ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ ചെയ്യാനും അവർക്ക് മടിയുണ്ടാകില്ലെന്ന് ബഗായ് ഓർമ്മിപ്പിച്ചു.
.jpg)


