ഹോര്‍മുസ് തുറക്കാന്‍ ലോക രാജ്യങ്ങള്‍ ലണ്ടനില്‍ ; മുപ്പതോളം രാജ്യങ്ങള്‍ ചര്‍ച്ചയില്‍
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കുന്നതിനായി ഒരു രാജ്യാന്തര സൈനിക ദൗത്യത്തിന് രൂപം നല്‍കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം.
ആഗോള എണ്ണ വ്യാപാര പ്രതിസന്ധിക്കിടെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് 30 ഓടം രാജ്യങ്ങള്‍ ഇന്ന് ലണ്ടനില്‍ യോഗം ചേരും. ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായാണ് ലണ്ടനിലെ നോര്‍ത്ത് വുഡിലുള്ള സൈനിക ആസ്ഥാനത്ത് ഈ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. 30 ലധികം രാജ്യങ്ങളില്‍ നിന്നുള്ള സൈനിക ആസൂത്രകര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറമേ ജപ്പാന്‍, സൗത്ത് കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും യുഎഇ അടക്കമുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും ഉള്‍പ്പെടുന്നു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കുന്നതിനായി ഒരു രാജ്യാന്തര സൈനിക ദൗത്യത്തിന് രൂപം നല്‍കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം. എണ്ണകപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കി ആഗോള ഊര്‍ജ്ജ വിപണിയെ സാധാരണ നിലയിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് യോഗം. യോഗത്തില്‍ അമേരിക്ക നേരിട്ട് പങ്കെടുക്കുന്നില്ല എന്നതാണ്. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ ഒരു സ്വതന്ത്ര നീക്കമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.
.jpg)

