ചെലവ് ചുരുക്കല്‍ ; 82,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി അമേരിക്ക


അമേരിക്കയിലെ വിമുക്തഭടന്മാര്‍ക്ക് ആരോഗ്യപരിരക്ഷ ഉള്‍പ്പെടെ സേവനങ്ങള്‍ ഉറപ്പാക്കാനുള്ള വെറ്ററന്‍സ് അഫയേഴ്‌സ് വകുപ്പിലെ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമാകുക.
ചെലവ് ചുരുക്കലിന്റെ ഭാഗമായി 82,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി അമേരിക്ക. വെറ്ററന്‍സ് അഫയേഴ്‌സ് വകുപ്പിലെ 82,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി തയ്യാറായെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കി. അമേരിക്കയിലെ വിമുക്തഭടന്മാര്‍ക്ക് ആരോഗ്യപരിരക്ഷ ഉള്‍പ്പെടെ സേവനങ്ങള്‍ ഉറപ്പാക്കാനുള്ള വെറ്ററന്‍സ് അഫയേഴ്‌സ് വകുപ്പിലെ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമാകുക.
വലിയ വിഷമത്തോടെയാണ് ഇത്തരം തീരുമാനമെടുക്കുന്നതെന്നും അധികച്ചെലവ് കുറയ്ക്കാനും വകുപ്പിന്റെ കാര്യക്ഷമത കൂട്ടാനുമാണ് ജീവനക്കാരെ പറഞ്ഞുവിടുന്നതെന്നുമാണ് നടപടിയെക്കുറിച്ച് വെറ്ററന്‍സ് അഫയേഴ്‌സ് സെക്രട്ടറി ഡഗ് കോളിന്‍സ് പ്രതികരിച്ചത്. 4 ലക്ഷത്തില്‍താഴെ മാത്രം ജീവനക്കാരുള്ള 2019 ലെ സ്ഥിതിയിലേക്ക് തിരിച്ചുപോകുകയാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇലോണ്‍ മസ്‌ക് മേധാവിയായുള്ള സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ജീവനക്കാരെ പിരിച്ച് വിടാന്‍ തീരുമാനമെടുത്തത്.