സംഘർഷം ; എൻട്രി വിസകളുടെ കാലാവധി നീട്ടി ഖത്തർ

qatar

 മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തറിലെ എല്ലാ വിഭാഗങ്ങളിലുമുള്ള എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് നീട്ടി നൽകാൻ തീരുമാനിച്ച് ആഭ്യന്തര മന്ത്രാലയം. കാലാവധി കഴിഞ്ഞതോ അല്ലെങ്കിൽ അവസാനിക്കാൻ പോകുന്നതോ ആയ വിസകൾക്കാണ് ഇളവ് ബാധകമാകുക. 2026 ഫെബ്രുവരി 28 ശനിയാഴ്ച മുതലാണ് പുതുക്കിയ കാലാവധി പ്രാബല്യത്തിൽ വരുന്നത്.

tRootC1469263">

വിസാ ഇളവിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ

. സ്വയമേവയുള്ള മാറ്റം: വിസ നീട്ടുന്നതിനായി സന്ദർശകർ ഓഫീസുകളിൽ പോകുകയോ പ്രത്യേക അപേക്ഷ സമർപ്പിക്കുകയോ വേണ്ടതില്ല.

. ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി വിസാ കാലാവധി സ്വയമേവ വർദ്ധിപ്പിക്കും.

ഫീസ് ഇളവ്: വിസ നീട്ടി നൽകുന്നതിന് യാതൊരുവിധ ഫീസും ഈടാക്കില്ല.

പിഴയുള്ളവർ ശ്രദ്ധിക്കാൻ: ഫെബ്രുവരി 28-ന് മുമ്പ് നിയമലംഘനം നടത്തി പിഴ (Overstay fines) ലഭിച്ചിട്ടുള്ളവർ ആ തുക ആദ്യം തീർപ്പാക്കണം. അതിന് ശേഷം മാത്രമേ ഈഇളവ് ലഭ്യമാകൂ.

Tags