പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷം ; ഇറാന്റെ തന്ത്രപ്രധാന മേഖലകളിൽ സംയുക്ത ആക്രമണം
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. ടെഹ്‌റാനിൽ അടക്കം ഇറാന്റെ തന്ത്രപ്രധാന മേഖലകളിൽ ഇന്നലെ രാത്രിയും അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തി. ഇറാന്റെ ആയുധ ശേഖരണ കേന്ദ്രങ്ങളെയാണ് പ്രധാനമായും ലക്ഷ്യം വെച്ചത്. മിസൈൽ ലോഞ്ചിങ് പാഡുകൾ, മിസൈൽ ശേഖരണ കേന്ദ്രങ്ങൾ തുടങ്ങിയവയാണ് ഉന്നമിട്ടിട്ടുള്ളത്. ഇറാന്റെ മിസൈൽ ശേഷി വളരെയധികം തകർത്തതായി യുഎസ് അവകാശപ്പെട്ടു.
tRootC1469263">ഗൾഫ് മേഖലയിലേക്ക് ഇറാൻ നിരന്തരം നടത്തുന്ന മിസൈൽ ആക്രമണങ്ങൾ അവസാനിപ്പിക്കുക ലക്ഷ്യമിട്ടാണ് യുഎസ് നീക്കം. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇറാന്റെ മിസൈൽ ആക്രമണം വളരെയധികം കുറഞ്ഞതായും അമേരിക്കയും ഇസ്രയേലും അവകാശപ്പെട്ടു. എന്നാൽ ഇന്നലെയും സൗദിയിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇറാന്റെ ആക്രമണം പ്രതിരോധിച്ചതായി സൗദി അറേബ്യയും വ്യക്തമാക്കി.
ഇറാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ ബുക്കാനിൽ കനത്ത ബോംബാക്രമണം ഉണ്ടായതായി ഇറാനിയൻ അർദ്ധ-ഔദ്യോഗിക തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗവർണറേറ്റ് കെട്ടിടവും വീടുകളും ബിസിനസുകളും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേലും അമേരിക്കയും ആക്രമണം കടുപ്പിച്ചാൽ ഇറാൻ ഇസ്രയേലിലെ ഡിമോണ ആണവ കേന്ദ്രത്തെ ആക്രമിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
.jpg)


