ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ മത്സരം; അമേരിക്കയും ചൈനയും റഷ്യയും നേർക്കുനേർ

Competition to place nuclear reactors on the moon; America, China and Russia face off

ന്യൂഡല്‍ഹി: ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും തമ്മില്‍ കടുത്ത മത്സരമെന്ന് റിപ്പോര്‍ട്ട്. ചന്ദ്രനില്‍ സ്ഥിരമായി കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനും വിഭവങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും കൂടുതല്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും അണുശക്തി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം മനുഷ്യരുടെ അറ്റകുറ്റപ്പണികളില്ലാതെ പ്രവര്‍ത്തിക്കാനും ശേഷിയുള്ള ആണവ റിയാക്ടര്‍ തയ്യാറാക്കാന്‍ നാസ ഇതിനകം തന്നെ കരാറുകാരോട് ആവശ്യപ്പെട്ടതായി 'ദി ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. 

2030 ഡിസംബറോടെ ഈ റിയാക്ടര്‍ വിക്ഷേപണത്തിന് സജ്ജമാക്കുകയാണ് നാസയുടെ ലക്ഷ്യം.നാസ നിര്‍ദേശിച്ചിരിക്കുന്ന 'ലൂണാര്‍ റിയാക്ടര്‍-1' 20 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നും അറ്റകുറ്റപ്പണികളില്ലാതെ അഞ്ച് വര്‍ഷത്തോളം പ്രവര്‍ത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, ചൈനയുമായുള്ള രഹസ്യ സഹകരണത്തിന്റെ ഭാഗമായി 2036-ഓടെ 'സെലെന' എന്ന് പേരിട്ടിരിക്കുന്ന റിയാക്ടര്‍ വികസിപ്പിക്കാനാണ് റഷ്യ പദ്ധതിയിടുന്നത്. ചൈനീസ് നേതൃത്വത്തിലുള്ള ചന്ദ്രനിലയങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി നല്‍കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 10 കിലോവാട്ട് വരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും പത്ത് വര്‍ഷത്തോളം പ്രവര്‍ത്തിക്കാനും തക്കവണ്ണമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


 

Tags