തായ്വാന് ചുറ്റും ചൈനീസ് യുദ്ധ കപ്പലുകളും സൈനിക വിമാനങ്ങളും
കഴിഞ്ഞ ദിവസം ഇതിലും വലിയ സൈനിക നീക്കമാണ് ചൈന നടത്തിയത്.
തായ്വാന് ചുറ്റും ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം തുടരുന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ച 8 ചൈനീസ് യുദ്ധക്കപ്പലുകളും 2 സൈനിക വിമാനങ്ങളും 4 ഔദ്യോഗിക കപ്പലുകളും തങ്ങളുടെ പരിധിയില്‍ കണ്ടെത്തിയതായി തായ്വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതില്‍ ഒരു വിമാനം തായ്വാന്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് കടന്നുകയറിയെന്നും മന്ത്രാലയം എക്സിലൂടെ വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും തായ്വാന്‍ സൈന്യം പ്രതികരിച്ചിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഇതിലും വലിയ സൈനിക നീക്കമാണ് ചൈന നടത്തിയത്. രാവിലെ 6 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 17 ചൈനീസ് സൈനിക വിമാനങ്ങളും ഏഴ് യുദ്ധക്കപ്പലുകളും ഒരു ഔദ്യോഗിക കപ്പലും തായ്വാന്‍ തീരത്ത് കണ്ടെത്തിയിരുന്നു. 17 വിമാനങ്ങളില്‍ 15 എണ്ണവും ഇരു രാജ്യങ്ങളെയും വേര്‍തിരിക്കുന്ന മധ്യരേഖ കടന്ന് തായ്വാന്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് പ്രവേശിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
.jpg)

