ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ സ്‌നേഹസമ്മാനമായി രണ്ട് ഭീമന്‍ പാണ്ഡകളെ അമേരിക്കയില്‍ എത്തിച്ചു
പാണ്ഡകളെ കൈമാറിയാലും അവയുടെ ഉടമസ്ഥാവകാശം ചൈനയ്ക്ക് തന്നെയാണ്. '
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ സ്‌നേഹസമ്മാനമായി രണ്ട് ഭീമന്‍ പാണ്ഡകളെ അമേരിക്കയില്‍ എത്തിച്ചു. പാണ്ഡകളെ ബോയിങ് 777 വിമാനത്തില്‍ അറ്റ്ലാന്റയിലാണ് എത്തിച്ചത്. പിങ് പിങ്, ഫു ഷുവാങ് എന്നീ പാണ്ഡകള്‍ അറ്റ്ലാന്റയിലെ ഹാര്‍ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി. ഷി ജിന്‍പിങ് കഴിഞ്ഞ ദിവസം യുഎസ് സന്ദര്‍ശനത്തിനിടെ പാണ്ഡകളെ യുഎസിലേക്ക് അയക്കുമെന്ന് പറഞ്ഞിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള സൗഹൃദത്തിന്റെ ദൂതന്മാരാണ് ഈ പാണ്ഡകളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
പാണ്ഡകളെ കൈമാറിയാലും അവയുടെ ഉടമസ്ഥാവകാശം ചൈനയ്ക്ക് തന്നെയാണ്. 'പാണ്ഡ നയതന്ത്രം' വഴി ഭീമന്‍ പാണ്ഡകളെ മറ്റ് രാജ്യങ്ങളിലെ മൃഗശാലകള്‍ക്ക് കുറച്ചു കാലത്തേക്ക് കൈമാറുകയാണ് ചെയ്യുന്നത്. വിദേശത്ത് വെച്ച് ജനിക്കുന്ന പാണ്ഡ കുഞ്ഞുങ്ങളുടെ അവകാശവും ചൈനയ്ക്ക് തന്നെ. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ദുര്‍ബല വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് ഭീമന്‍ പാണ്ഡകള്‍. നിലവില്‍ ഏകദേശം 1900 ഭീമന്‍ പാണ്ഡകള്‍ മാത്രമേയുള്ളൂവെന്നാണ് കണക്ക്.
അറ്റ്ലാന്റ മൃഗശാലയും ചൈനീസ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ അസോസിയേഷനും ഇടയിലുള്ള പുതിയ കരാറിന്റെ ഭാഗമായി പിങ് പിങ്, ഫു ഷുവാങ് എന്നീ പാണ്ഡകള്‍ 10 വര്‍ഷം ഇവിടെ തുടരും. ഒരു മാസത്തെ ക്വാറന്റൈന് ശേഷം പൊതുജനങ്ങള്‍ക്ക് ഇവയെ കാണാം
.jpg)

