പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ രൂപപ്പെടുന്ന ഏതൊരു ധാരണയ്ക്കും ഗ്യാരണ്ടി നൽകാമെന്ന നിർദ്ദേശം മുന്നോട്ടുവച്ച് ചൈന
May 11, 2026, 18:36 IST
പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ രൂപപ്പെടുന്ന ഏതൊരു ധാരണയ്ക്കും ഗ്യാരണ്ടി നൽകാമെന്ന നിർദ്ദേശം ചൈന മുന്നോട്ടുവച്ചതായി സൂചന.ചൈനയിലെ ഇറാൻ സ്ഥാനപതിയാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മെയ് 14 ന് ചൈന സന്ദർശിക്കാനിരിക്കെയാണ് ഇത്തരമൊരു സുപ്രധാന നീക്കമെന്നാണ് ഇറാൻ സ്ഥാനപതി അഭിപ്രായപ്പെട്ടത്.
പശ്ചിമേഷ്യൻ വിഷയത്തിൽ തുടക്കം മുതൽ ഇറാനെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചിരുന്നത്. ട്രംപിന്റെ ചൈനീസ് സന്ദർശനവേളയിൽ ഇറാൻ - അമേരിക്ക ചർച്ചകൾക്ക് ചൈന മധ്യസ്ഥത വഹിക്കാനും സമാധാന ഉടമ്പടികൾക്ക് ഉറപ്പുനൽകാനും സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
.jpg)

