ഇന്ത്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ ചൈന പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ടെന്ന് പാക് പ്രതിരോധ മന്ത്രി

pak defence minister
pak defence minister

നമ്മുടെ കൈവശമുള്ള ഏതെങ്കിലും വിവരങ്ങള്‍ നമ്മള്‍ പങ്കിടുന്നത് വളരെ സാധാരണമാണെന്നും ആസിഫ് പറഞ്ഞു. 

ഓപ്പറേഷന്‍ സിന്ദൂരിനും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കും ശേഷം ഇന്ത്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ ചൈന പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ടെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. സൗഹൃദ രാജ്യങ്ങള്‍ ഉപഗ്രഹങ്ങള്‍ വഴിയോ മറ്റ് മാര്‍ഗങ്ങള്‍ വഴിയോ ശേഖരിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടുന്നത് സാധാരണമാണെന്നും ചൈനയ്ക്കും ഇന്ത്യയുമായി തര്‍ക്കങ്ങളുണ്ടെന്നും അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു. 

tRootC1469263">

ഇക്കാലത്ത്, പരസ്പരം അടുത്ത ബന്ധമുള്ള രാജ്യങ്ങള്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടും. നമ്മുടെ കൈവശമുള്ള ഏതെങ്കിലും വിവരങ്ങള്‍ നമ്മള്‍ പങ്കിടുന്നത് വളരെ സാധാരണമാണെന്നും ആസിഫ് പറഞ്ഞു. 

പാകിസ്ഥാനോ ചൈനക്കോ ഭീഷണിയായേക്കാവുന്ന ഏതെങ്കിലും വിവരങ്ങള്‍ പങ്കിടുന്നത് വളരെ സാധാരണമാണ്. കാരണം ചൈനക്കാര്‍ക്കും ഇന്ത്യയുമായി പ്രശ്നങ്ങളുണ്ട്. അതിനാല്‍ വിവിധ മാര്‍ഗങ്ങളിലൂടെ ശേഖരിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടുന്നത് സ്വാഭാവികമാണെന്ന് കരുതുന്നുവെന്നും പാക് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുമായുള്ള സമീപകാല സംഘര്‍ഷത്തിന് ശേഷം പാകിസ്ഥാന്‍ അതീവ ജാഗ്രതയിലാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
 

Tags