പകരത്തിന് പകരമായി ചൈനയും ; യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34% തീരുവ ചുമത്തി

us china
us china

നേരത്തെ കാനഡയും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25% പകരച്ചുങ്കം ചുമത്തിയിരുന്നു.

പകരച്ചുങ്കം ചുമത്തിയ യുഎസിന് അതേമട്ടില്‍ തിരിച്ചടിച്ച് ചൈനയും. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 34% തീരുവ ചുമത്തുകയാണ് ചൈന ചെയ്തത്. ചൈനയ്ക്ക് 34% തീരുവയാണ് യുഎസ് പകരച്ചുങ്കം ചുമത്തിയത്. നേരത്തെ കാനഡയും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25% പകരച്ചുങ്കം ചുമത്തിയിരുന്നു.

നിലവിലുള്ള തീരുവയ്ക്ക് പുറമേയായിരിക്കും 34% പുതിയ തീരുവയേര്‍പ്പെടുത്തുകയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നേരത്തെ ഗാഡോലിനിയം ഉള്‍പ്പെടെ ഏഴ് അപൂര്‍വ ധാതുക്കള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ചൈനീസ് വാണിജ്യ മന്ത്രാലയം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. യുഎസ് തീരുമാനത്തിനെതിരെ ലോക വ്യാപാര സംഘടനയെ സമീപിക്കുമെന്നും ചൈന നേരത്തെ അറിയിച്ചിരുന്നു.

Tags

News Hub