എഐസിസി സമ്മേളനത്തിന് അഹമ്മദാബാദില്‍ ഇന്ന് തുടക്കം
Apr 8, 2025, 07:49 IST


വിശാല പ്രവര്‍ത്തക സമിതി യോഗം ഇന്ന് രാവിലെ പത്ത് മണിക്ക് ചേരും.
എഐസിസി സമ്മേളനത്തിന് ഇന്ന് തുടക്കം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സമ്മേളനം നടക്കുന്നത്. വിശാല പ്രവര്‍ത്തക സമിതി യോഗം ഇന്ന് രാവിലെ പത്ത് മണിക്ക് ചേരും.
വല്ലഭായ് പട്ടേല്‍ സ്മാരകത്തില്‍ നടക്കുന്ന പ്രവര്‍ത്തക സമിതിയില്‍ 169 പ്രതിനിധികള്‍ പങ്കെടുക്കും. ഒരു മണി വരെയാണ് പ്രവര്‍ത്തക സമിതി. ശേഷം വാര്‍ത്താ സമ്മേളനം നടക്കും. ഡിസിസികളുടെ പ്രവര്‍ത്തനങ്ങളിലടക്കം കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തക സമിതിയിലുയരും. പ്രവര്‍ത്തക സമിതിക്ക് ശേഷം വൈകീട്ട് സബര്‍മതി ആശ്രമത്തില്‍ പ്രാര്‍ത്ഥനയോഗവും ചേരും. 1725 പ്രതിനിധികള്‍ പങ്കെടുക്കുന്ന എഐസിസി സമ്മേളനം നാളെ നടക്കും. കേന്ദ്ര സര്‍ക്കാരിനെതിരായ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ കൊണ്ടുവരും.