തന്റെ പിന്‍ഗാമി ചൈനയ്ക്ക് പുറത്ത് ‘സ്വതന്ത്ര ലോകത്ത്’ ജനിക്കും : ദലൈലാമ

dalailama
dalailama

ദലൈലാമയുടെ പിന്‍ഗാമി ചൈനയ്ക്ക് പുറത്തായിരിക്കും ജനിക്കുകയെന്ന് ടിബറ്റന്‍ ബുദ്ധിസത്തിന്റെ ആത്മീയ നേതാവ് ദലൈലാമ. 89-കാരനായ ദലൈലാമയുടെ മരണശേഷവും അദ്ദേഹത്തിന്റെ സ്ഥാപനം തുടരണമെന്ന് ലോകമെമ്പാടുമുള്ള ടിബറ്റുകാര്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വോയ്സ് ഫോര്‍ ദി വോയ്സ്ലെസില്‍ എഴുതുന്നു.

തന്റെ പിന്‍ഗാമി ചൈനയ്ക്ക് പുറത്ത് ‘സ്വതന്ത്ര ലോകത്തില്‍’ ജനിക്കുമെന്ന് ദലൈലാമ ആദ്യമായി വ്യക്തമാക്കിയത് അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെയാണ് . ടിബറ്റിന് പുറത്ത്, ഒരുപക്ഷേ അദ്ദേഹം ഇപ്പോള്‍ താമസിക്കുന്ന ഇന്ത്യയിലായിരിക്കാം തന്റെ പിന്‍ഗാമിയെന്നാണ് അദ്ദേഹം പറയുന്നത്

‘ഒരു പുനര്‍ജന്മത്തിന്റെ ലക്ഷ്യം മുന്‍ഗാമിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുക എന്നതായതിനാല്‍, പുതിയ ദലൈലാമ സ്വതന്ത്ര ലോകത്താണ് ജനിക്കുകയെന്നും, അങ്ങനെ ദലൈലാമയുടെ പരമ്പരാഗത ദൗത്യം പിന്തുടരുമെന്നും അദ്ദേഹം പറയുന്നു. പുതിയ പിന്‍ഗാമി കാരുണ്യത്തിന്റെ ശബ്ദമായി ടിബറ്റന്‍ ബുദ്ധമതത്തിന്റെ ആത്മീയ നേതാവായി മാറുമെന്നും ദലൈലാമ പറയുന്നു.

Tags