ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്ന് ചൈന ; ആഭ്യന്തര സംഘര്‍ഷം പരിഹരിക്കാന്‍ ഇറാന് പിന്തുണ പ്രഖ്യാപിച്ച് റഷ്യയും ചൈനയും

iran

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും സംഘര്‍ഷം ലഘൂകരിക്കാന്‍ ഇറാന് പിന്തുണ വാഗ്ദാനം ചെയ്തു.

ആഭ്യന്തര സംഘര്‍ഷം പരിഹരിക്കാന്‍ ഇറാന് പിന്തുണയുമായി ചൈനയും റഷ്യയും. ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്ന് ചൈന അഭിപ്രായപ്പെട്ടു. ചൈനീസ് വിദേശകാര്യമന്ത്രി ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ ചൈനയുടെ പിന്തുണ വാഗ്ദാനം ചെയ്തു. ഐക്യരാഷ്ട്ര സഭാ മേധാവിയും ഇറാന്‍ വിദേശകാര്യ മന്ത്രിയെ ഫോണില്‍ വിളിച്ചു. രാജ്യത്തെ പ്രക്ഷോഭങ്ങളില്‍ വിദേശ ശക്തികള്‍ ഇടപെട്ടത് മന്ത്രി അബ്ബാസ് ആരാഗ്ച്ചി ഉന്നയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും സംഘര്‍ഷം ലഘൂകരിക്കാന്‍ ഇറാന് പിന്തുണ വാഗ്ദാനം ചെയ്തു.

tRootC1469263">


അതിനിടെ ഇറാനില്‍ സൈനിക നടപടിക്ക് ഒരുങ്ങിയ അമേരിക്ക അയഞ്ഞത് മേഖലയില്‍ വലിയ ആശ്വാസമായി. ഇസ്രയേല്‍ അടക്കം രാജ്യങ്ങള്‍ ഇറാനെതിരായ സൈനിക നടപടിക്ക് ഇപ്പോള്‍ ഒരുങ്ങരുതെന്ന് നിര്‍ദ്ദേശിച്ചതോടെയാണ് ഡോണള്‍ഡ് ട്രംപിന്റെ പിന്‍മാറ്റം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് എന്നിവരുമായി സംസാരിച്ചു. ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്ക നെതന്യാഹു പങ്കുവെച്ചു. ഇറാനും പ്രക്ഷോഭകരെ തൂക്കിലേറ്റില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags