രാസായുധ ആരോപണം ; അമേരിക്കയെ പിരികയറ്റാനുള്ള ഇസ്രയേല്‍ തന്ത്രമെന്ന് ഇറാന്‍ ; മറ്റൊരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കം

AbbasAraghchi

ഇറാന്‍ രാസായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെങ്കിലും ഇസ്രയേലിനെ ആക്രമിക്കാനുള്ള ശേഷി ഇതുവരെ നേടിയിട്ടില്ലെന്നായിരുന്നു ആരോപണം. 

ഇറാന്‍ രാസായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന ഇസ്രയേലിന്റെ ആരോപണം അമേരിക്കയെ മറ്റൊരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
ഇറാനിലെ മരുന്നു ഫാക്ടറികളില്‍ രാസായുധങ്ങള്‍ വികസിപ്പിക്കുകയും ഒളിപ്പിക്കുകയും ചെയ്യുന്നുവെന്ന ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയെ കൊണ്ട് തങ്ങള്‍ക്ക് വേണ്ടി മറ്റൊരു യുദ്ധം ചെയ്യിക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന് അരഗ്ചി എക്സില്‍ കുറിച്ചു.

ഇറാന്‍ രാസായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെങ്കിലും ഇസ്രയേലിനെ ആക്രമിക്കാനുള്ള ശേഷി ഇതുവരെ നേടിയിട്ടില്ലെന്നായിരുന്നു ആരോപണം. 

ഇറാന്റെ കൈവശം രാസായുധങ്ങളുണ്ടെന്ന ആരോപണം ഗൗരവമുള്ളതാണെങ്കിലും ഉടന്‍ സൈനിക ആക്രമണം നടത്തേണ്ട സാഹചര്യമില്ലെന്ന് ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് അവിഗ്ദോര്‍ ലിബര്‍മാന്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നെതന്യാഹുവിനും പ്രതിരോധ മന്ത്രി കാറ്റ്സിനും അധികാരത്തോട് അമിതമായ ആര്‍ത്തിയാണെന്നും ലിബര്‍മാന്‍ ആരോപിച്ചു.


 

Tags