ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുമ്പോള്‍ ജാഗ്രത വേണം ; പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ചൈന


നിലവില്‍ ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന ചൈനീസ് പൗരന്മാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ചൈന വ്യക്തമാക്കി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍, പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ചൈന. ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുന്ന ചൈനീസ് പൗരന്മാര്‍ നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഇരു രാജ്യങ്ങളിലേയും ചൈനീസ് എംബസികള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. നിലവില്‍ ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന ചൈനീസ് പൗരന്മാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ചൈന വ്യക്തമാക്കി.
നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍, ജമ്മു കശ്മീര്‍ അടക്കം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ചൈനയ്ക്ക് പുറമേ, അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂര്‍ അടക്കം രാജ്യങ്ങളും പൗരന്മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്കും നിയന്ത്രണ രേഖയ്ക്കും സമീപമുള്ള പ്രദേശങ്ങള്‍ക്കുള്ള യാത്ര ചെയ്യരുതെന്നാണ് യുഎസ് പൗരന്മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
