കത്തോലിക്ക സഭയ്ക്ക് പുതിയ ഇടയൻ ; മാർപാപ്പയായി ലിയോ പതിനാലാമൻ സ്ഥാനമേറ്റു
May 18, 2025, 15:07 IST
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി ലിയോ പതിനാലാമൻ സ്ഥാനമേറ്റു. സെൻറ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന വേദിയിലാണ് ചടങ്ങുകൾ നടന്നത്. വിശുദ്ധ പത്രോസിൻറെ കബറിടത്തിലെത്തി പ്രാർത്ഥിച്ചതിന് ശേഷമാണ് സെൻറ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്.
tRootC1469263">തുടർന്ന് മാർപാപ്പ കുർബാന അർപ്പിച്ചു. കുർബാനമധ്യേ വലിയ ഇടയൻറെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിൻറെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു.
.jpg)


