ഓസ്‌ട്രേലിയയില്‍ വാഹനാപകടം ; മലയാളി വിദ്യാര്‍ത്ഥി മരിച്ചു

dead


ജൈഡന്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. ജൈഡന്‍ ജോ സാനി (17) ആണ് മരിച്ചത്. ക്വീന്‍സ്ലാന്‍ഡിലെ ലാസീ ക്രീക്കില്‍ ജൂലൈ 12 ന് ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം. മാതാപിതാക്കള്‍ ജോ സാനി, ട്രീസ സിജോ.


ജൈഡന്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജൈഡനെ എയര്‍ ആംബുലന്‍സില്‍ റോയല്‍ ബ്രിസ്‌ബെയ്ന്‍ ആന്‍ഡ് വിമന്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന 55 കാരന് പരുക്കേറ്റിട്ടില്ല. സംഭവത്തെ കുറിച്ച് ക്വീന്‍സ്ലാന്‍ഡ് പൊലീസ് അന്വേഷണം തുടങ്ങി.
 

Tags