കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അടുത്ത വര്‍ഷം ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങുന്നു
Nov 27, 2025, 11:49 IST
ഇന്ത്യ കാനഡ ബന്ധം പ്രതിസന്ധിയിലൂടെ കടന്നുപോയി ഒടുവില്‍ സ്ഥിതി മെച്ചപ്പെട്ടിരിക്കുകയാണ്.
അടുത്ത വര്‍ഷം ആദ്യം ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ജി 20 ഉച്ചകോടിക്കിടെ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് കാര്‍ണിയെ ക്ഷണിച്ചത്.
ഇന്ത്യ കാനഡ ബന്ധം പ്രതിസന്ധിയിലൂടെ കടന്നുപോയി ഒടുവില്‍ സ്ഥിതി മെച്ചപ്പെട്ടിരിക്കുകയാണ്. ഇതിനിടെ കാര്‍ണിയുടെ സന്ദര്‍ശനം ബന്ധം മെച്ചപ്പെടുത്തുമെന്നുറപ്പാണ്.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധിക്കപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം 2023 ല്‍ അന്നത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉന്നയിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്.
.jpg)

