ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നീക്കങ്ങളുണ്ടായിട്ടില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

google news
കാനഡയില്‍ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജസ്റ്റിന്‍ ട്രൂഡോയെ അഭിനന്ദിച്ച്‌ മോദി

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നീക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വിഷയം ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഹര്‍ദീപ് സിങ് നിജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു.
ഹര്‍ദീപ് സിങ് നിജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു. എന്നാല്‍ കാനഡയുടെ ആരോപണം അസംബന്ധം ആണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. ആരോപണം നിഷേധിച്ച ഇന്ത്യ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു. 5 ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിര്‍ദേശം നല്‍കുകയും ചെയ്തു. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ നടത്തുന്ന ഇടപെടലിന്റേയും അവരുടെ ഇന്ത്യാ വിരുദ്ധ നടപടികളുടേയും ഭാഗമായാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags