പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങള്‍ക്ക് 50% വരെ പകരത്തീരുവ ചുമത്തി

carney

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാനഡയുടെ പ്രതികാര നടപടി.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി കാനഡ. 20 ബില്യന്‍ യുഎസ് ഡോളര്‍ (ഏകദേശം 1.6 ലക്ഷം കോടി രൂപ) മൂല്യമുള്ള എഴുന്നൂറോളം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് മേലാണ് തീരുവ ചുമത്തിയത്. സെപ്റ്റംബര്‍ എട്ട് മുതല്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരും.  700 ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് തീരുവ ചുമത്തിയിരിക്കുന്നത്.


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാനഡയുടെ പ്രതികാര നടപടി. ശനിയാഴ്ച മുതല്‍ ഈ തീരുവ പ്രാബല്യത്തില്‍ വന്നിരുന്നു. പുതിയ തീരുവ ഒഴിവാക്കുന്നതിനായി ഒട്ടാവയും വാഷിം?ഗ്ടണും സംയുക്തമായി നടത്തിയ ചര്‍ച്ചകള്‍ ധാരണയിലെത്താതെ അവസാനിച്ചതോടെയാണ് കാനഡ തിരിച്ചടിച്ചത്.
ഉല്‍പ്പന്നങ്ങളുടെ വിഭാഗം അനുസരിച്ച് വ്യത്യസ്ത നിരക്കുകളിലാണ് കാനഡ തീരുവ ചുമത്തുന്നത്. സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി 50 ശതമാനം വരെ തീരുവയുണ്ടാകും. നേരത്തെ ഉണ്ടായിരുന്ന 25 ശതമാനം നിരക്ക് കാനഡ ഇരട്ടിയാക്കുകയായിരുന്നു.


അലുമിനിയം, ഫര്‍ണിച്ചര്‍, വസ്ത്രങ്ങള്‍ തുടങ്ങിയ ചില ഉല്‍പ്പന്നങ്ങള്‍ക്കും 50 ശതമാനം വരെ തീരുവ ബാധകമാകും. ചീസ്, വീട്ടുപകരണങ്ങള്‍, ചില സമുദ്രോല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 25 ശതമാനം തീരുവയും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും 15 ശതമാനം തീരുവയുമാണ് ഏര്‍പ്പെടുത്തുന്നത്.
അമേരിക്കന്‍ കാര്‍ഷിക ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, പള്‍പ്പ്, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളും പുതിയ തീരുവയുടെ പരിധിയില്‍ വരും.

Tags