ഇന്ത്യയ്ക്ക് ദീര്‍ഘകാലം യുറേനിയം നല്‍കുമെന്ന് കാനഡ

canada

പ്രതിരോധം, ഊര്‍ജം, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണത്തിനുള്ള കരാറുകള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

രണ്ടു വര്‍ഷത്തെ പിണക്കം നീക്കി ഇന്ത്യ കാനഡ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴി തുറന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും. പ്രതിരോധം, ഊര്‍ജം, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണത്തിനുള്ള കരാറുകള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
ഇന്ത്യയ്ക്ക് ദീര്‍ഘ കാലത്തേക്ക് യുറേനിയം നല്‍കുന്നതിനുള്ള കരാറാണ് ഇതില്‍ പ്രധാനം. 2.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കരാറാണ് കേന്ദ്ര ആണവോര്‍ജ വകുപ്പും കനേഡിയന്‍ കമ്പനിയായ കാമെകോയും ഒപ്പിട്ടത്. ഉന്നത വിദ്യാഭ്യാസ രംഗം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരിക്കുന്നതിന് മൊത്തം എട്ടു കരാറുകളില്‍ ഒപ്പിട്ടു. 16 വര്‍ഷങ്ങളായി ചര്‍ച്ചയിലിരിക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഈ വര്‍ഷം യാഥാര്‍ഥ്യമാക്കാനും ധാരണയായി.
സൈനികേതര ആണവോര്‍ജ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയായി. നിര്‍ണായക ധാതുക്കളുടെ മേഖലയില്‍ സഹകരിക്കും. കൃഷി, സാങ്കേതിക മേഖല, സംസ്‌കാരം തുടങ്ങിയ രംഗങ്ങളിലും സഹകരണത്തിന് ധാരണയായി.
 

tRootC1469263">

Tags