കാനഡയിലുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു
Sep 2, 2026, 15:00 IST
ഓട്ടോവ : കാനഡയിലെ കാൽഗറിയിൽ ആഗസ്റ്റ് 30-നുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു. ഇന്നലെയാണ് പൊലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. പഞ്ചാബ് സ്വദേശിയായ 25 വയസ്സുകാരൻ ഹർജസ് അഹ്‌ലുവാലിയ ആണ് കൊല്ലപ്പെട്ടത്.
ഇരയെ ലക്ഷ്യമിട്ടുള്ള വെടിവയ്പ്പാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
വടക്കുകിഴക്കൻ കാൽഗറിയിലെ കോർണർസ്റ്റോൺ ബൊളിവാർഡിന്റെ 1100 ബ്ലോക്കിലാണ് അഹ്‌ലുവാലിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
.jpg)

