180 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നെന്ന കേസിലെ പ്രതിയായ പ്രീത് പനേസ്വറിനെ ഇന്ത്യ കൈമാറണമെന്ന് കാനഡ

canada

എയര്‍ കാനഡ മാനേജറായിരുന്ന പ്രതി നിലവില്‍ ഇന്ത്യയില്‍ ഒളിവില്‍ കഴിയുകയാണ്

180 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നെന്ന കേസിലെ പ്രതിയായ പ്രീത് പനേസ്വറിനെ ഇന്ത്യ കൈമാറണമെന്ന് കാനഡ. എയര്‍ കാനഡ മാനേജറായിരുന്ന പ്രതി നിലവില്‍ ഇന്ത്യയില്‍ ഒളിവില്‍ കഴിയുകയാണ്. 2023ലാണ് കാനഡയിലെ ഏറ്റവും വലിയ സ്വര്‍ണ്ണക്കൊള്ള നടന്നത്. ഈ സംഭവത്തില്‍ ഇന്ത്യക്കാരനായ അര്‍സലാന്‍ ചൗധരിയെ ജനുവരി 12ന് പിടികൂടിയിരുന്നു. പക്ഷേ, ഇന്ത്യയിലേക്ക് കടന്ന പ്രീത് പനേസ്വര്‍ ഛണ്ഡീഗഡില്‍ എവിടെയോ ഒളിവിലാണെന്നാണ് പറയപ്പെടുന്നത്.

tRootC1469263">

സ്വര്‍ണ്ണം വിറ്റ പണം മ്യൂസിക് ഇന്‍ഡസ്ട്രി വഴിയാണ് കാനഡയില്‍ നിന്നും ഇന്ത്യയില്‍ എത്തിച്ചതെന്നും കണ്ടെത്തി. കൊള്ളയ്ക്ക് ശേഷം കാനഡയില്‍ നിന്നും ദുബൈയില്‍ നിന്നും ഇയാളുടെ അക്കൗണ്ടില്‍ പണം എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. 2023 ഏപ്രില്‍ 17നാണ് ആസൂത്രിതമായ കൊള്ള നടന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ചില്‍ നിന്നും എയര്‍ കാനഡ വഴി 400 കിലോഗ്രാം സ്വര്‍ണവും 2.5 ദശലക്ഷം വിദേശ കറന്‍സിയുമാണ് കാനഡയില്‍ എത്തിയത്. ഇത് വ്യാജ എയര്‍വേ ബില്ല് ഉപയോഗിച്ച് വെയര്‍ഹൗസില്‍ നിന്നും കടത്തിക്കൊണ്ടുപോവുകയായിരുന്നു. ആകെ ഒരു ലക്ഷം ഡോളറിന് തുല്യമായ തുകയുടെ സ്വര്‍ണം മാത്രമാണ് പോലിസിന് പിടിച്ചെടുക്കാനായത്. അവ ആഭരണങ്ങളുടെ രൂപത്തിലാണ് ലഭിച്ചത്.

Tags