ശാശ്വത വെടിനിർത്തലിനുള്ള ചർച്ചകൾ തുടരാൻ കംബോഡിയയും തായ്ലൻഡും
ക്വാലാലംപുർ: ശാശ്വത വെടിനിർത്തലിനുള്ള ചർച്ചകൾ തുടരാൻ കംബോഡിയയും തായ്ലൻഡും തീരുമാനിച്ചു. നേരത്തെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിെന്റ മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ ലംഘിച്ച് ഇരു രാജ്യങ്ങളും വീണ്ടും ഏറ്റുമുട്ടിയിരുന്നു.
ഒക്ടോബറിൽ ട്രംപിെന്റ സാന്നിധ്യത്തിൽ ഒപ്പുവെച്ച കരാർ തിരക്കിട്ട് തയാറാക്കിയതാണെന്നും ശാശ്വതമായി തുടരുന്നതിനുള്ള വിശദാംശങ്ങളില്ലായിരുന്നെന്നും ക്വാലാലംപുറിൽ ആസിയാൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം തായ്ലൻഡ് വിദേശകാര്യ മന്ത്രി സിഹസാക് ഫുവാങ്കേത്കിയോ പറഞ്ഞു.
tRootC1469263">നിരുപാധിക വെടിനിർത്തലിന് തയാറാണെന്ന് കംബോഡിയയും അറിയിച്ചിട്ടുണ്ട്. ശാശ്വത വെടിനിർത്തൽ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളും പങ്കാളികളായ അതിർത്തി സമിതി ബുധനാഴ്ച യോഗം ചേരും.
.jpg)


