ന്യൂയോർക്കിൽ കെട്ടിടം തകർന്നു; രണ്ടുപേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

building

 അമേരിക്കയിലെ ന്യൂയോർക്കിലെ ബ്രൂക്ക്ലിനിലുള്ള ഫ്ലാറ്റ്ബുഷ് മേഖലയിലാണ് മൂന്ന് നിലകളുള്ള താമസക്കെട്ടിടം തകർന്നുവീണത്. അപകടത്തിൽ കുറഞ്ഞത് രണ്ടുപേർ മരിച്ചതായും പത്തിലധികം പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. സമീപത്തെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന സ്ഥലത്തേക്കാണ് കെട്ടിടത്തിന്റെ ഭാഗങ്ങൾ പതിച്ചത്.

അപകടത്തെ തുടർന്ന് അഗ്നിരക്ഷാസേനയും മറ്റ് രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. കുട്ടികൾ ഉൾപ്പെടെ നിരവധി പേർ അപകടത്തിൽപ്പെട്ടതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

കെട്ടിടത്തിനുള്ളിൽ ഇനിയും ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയും അവശിഷ്ടങ്ങൾ നീക്കിയുമാണ് പരിശോധന നടത്തുന്നത്. കെട്ടിടം തകർന്നതിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. 
 

Tags