ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്
മുതിര്‍ന്ന മന്ത്രിസഭാംഗങ്ങള്‍, ഉപദേഷ്ടാക്കള്‍, പാര്‍ട്ടി നേതാക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാജി പ്രഖ്യാപിക്കുമെന്നാണ് വിവരം. ബ്രിട്ടീഷ് പത്രമായ ഒബ്‌സര്‍വറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുതിര്‍ന്ന മന്ത്രിസഭാംഗങ്ങള്‍, ഉപദേഷ്ടാക്കള്‍, പാര്‍ട്ടി നേതാക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലേബര്‍ പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും നേതൃത്വത്തെ ചൊല്ലിയുള്ള ഭിന്നതകളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഔദ്യോഗിക വസതിയായ ചെക്കേഴ്‌സില്‍ ഭാര്യയുമായി സ്റ്റാര്‍മര്‍ വിഷയം ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ചയ്ക്കകം തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് അദ്ദേഹം വ്യക്തമായ പ്രഖ്യാപനം നടത്തുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍.
.jpg)

