സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയെ അനുവദിച്ച ബ്രിട്ടന്‍ സ്വന്തം ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നു ; ഇറാന്‍

AbbasAraghchi

സ്വയം പ്രതിരോധത്തിനായുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ ഇറാന് അവകാശമുണ്ട് എന്നാണ് ഇറാന്‍ പ്രതിരോധ മന്ത്രി വിശദമാക്കിയത്.

ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ സൈന്യത്തിന് പശ്ചിമേഷ്യയിലെ ബ്രിട്ടീഷ് താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. 

ബ്രിട്ടീഷ് പൗരന്മാരില്‍ ഏറിയ പങ്കും ഇസ്രയേല്‍- അമേരിക്കയുടെ യുദ്ധ താല്‍പര്യങ്ങളില്‍ പങ്കുചേരാന്‍ താല്‍പര്യപ്പെടാത്തവരാണ്. സ്വന്തം രാജ്യത്തെ ജനങ്ങളെ അവഗണിക്കുന്ന നടപടിയിലൂടെ ബ്രിട്ടീഷുകാരുടെ ജീവന്‍ അപകടത്തിലാക്കുകയാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ചെയ്തത്. സ്വയം പ്രതിരോധത്തിനായുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ ഇറാന് അവകാശമുണ്ട് എന്നാണ് ഇറാന്‍ പ്രതിരോധ മന്ത്രി വിശദമാക്കിയത്.

Tags