അതിർത്തിയിൽ ആക്രമണം ; ഇസ്രയേൽ ധനമന്ത്രിയുടെ മകനുൾപ്പെടെ എട്ട് സൈനികർക്ക് പരിക്ക്

Israeli

 ഇസ്രയേൽ ധനമന്ത്രി ബെസലേസ് സ്‌മോട്രിച്ചിന്റെ മകന് അതിർത്തിയിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി വിവരം. 
ലബനാൻ അതിർത്തിയിലുണ്ടായ മോർട്ടാർ ആക്രമണത്തിലാണ് സ്മോട്രിച്ചിന്റെ മകൻ ബെന്യ ഹെബ്രോൺ ഉൾപ്പെടെയുള്ള എട്ട് സൈനികർക്ക് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഹിസ്ബുല്ല ആക്രമണത്തിലാണു സംഭവം. വിവരം മന്ത്രി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ബെന്യ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.

tRootC1469263">

ലബനാൻ അതിർത്തിയിൽ നിലയുറപ്പിച്ചിരുന്ന ഇസ്രയേൽ സൈന്യത്തിന്റെ ‘ഗിവതി ബ്രിഗേഡ്’ ലക്ഷ്യം വെച്ച് ഹിസ്ബുല്ല നടത്തിയ മോർട്ടാർ ആക്രമണത്തിലാണ് ബെന്യ ഹെബ്രോണിന് പരിക്കേറ്റത്. സ്‌ഫോടനത്തെത്തുടർന്ന് അതിവേഗത്തിൽ തെറിച്ചുവന്ന വെടിയുണ്ടകൾ ബെന്യയുടെ മുതുകിലൂടെയും പിൻഭാഗത്തൂടെയും തുളച്ചുകയറുകയായിരുന്നു. തുടർന്ന് കരളും വയറും പിളർന്നാണ് വെടിയുണ്ട പുറത്തെത്തിയതെന്ന് ‘ഇസ്രയേൽ നാഷനൽ ന്യൂസ്’ റിപ്പോർട്ട് ചെയ്തു.

Tags