‘ബൂട്ട്‌സ് ഓൺ ദി ഗ്രൗണ്ട്’ അനിവാര്യമാകില്ല ; ഇറാനെതിരായ കരസേനാ നീക്ക പ്രഖ്യാപനത്തിൽ യു ടേൺ അടിച്ച് ഡൊണാൾഡ് ട്രംപ്

donald trump

 വാഷിങ്ടൺ: റിയാദിലുള്ള യു.എസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരായ കരസേനാ നീക്ക പ്രഖ്യാപനത്തിൽ യു ടേൺ അടിച്ച് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ ‘ബൂട്ട്‌സ് ഓൺ ദി ഗ്രൗണ്ട്’ (കരസേനാ നീക്കം) അനിവാര്യമാകില്ലെന്നാണ് ട്രംപിൻറെ പുതിയ പ്രതികരണം.

tRootC1469263">

ന്യൂസ്‌നേഷന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ മലക്കംമറിച്ചിൽ. റിയാദിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനും അമേരിക്കൻ സൈനികരുടെ കൊലപാതകത്തിനും അമേരിക്ക നൽകാൻ പോകുന്ന മറുപടി എന്താണെന്ന് ഇറാൻ ഉടൻ തന്നെ അറിയും. എന്നാൽ ഇറാനിലേക്ക് കരസേനയെ അയക്കേണ്ടിവരുമെന്ന് താൻ കരുതുന്നില്ലെന്നും അദേഹം പറഞ്ഞു. തിങ്കളാഴ്ച വരെ, ആറ് യുഎസ് സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 

Tags