ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് നേ​രെ ബോം​ബ് ഭീ​ഷ​ണി ; ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ ഒ​ഴി​പ്പി​ച്ചു

Australia

 സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ൻറ​ണി ആ​ൽ​ബ​നീ​സി​ൻറെ വ​സ​തി​ക്ക് നേ​രെ ബോം​ബ് ഭീ​ഷ​ണി. കാ​ൻ​ബ​റ​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ദ ​ലോ​ഡ്‌​ജി​ന് നേ​രെ​യാ​ണ് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. ഇ​തേ തു​ട​ർ​ന്ന് ആ​ൻറ​ണി ആ​ൽ​ബ​നീ​സി​നെ വ​സ​തി​യി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്‌​ച വൈ​കു​ന്നേ​രം ആ​റോ​ടെ ആ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് പാ​ർ​ല​മെ​ൻറ് ഹൗ​സി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ ഫെ​ഡ​റ​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

tRootC1469263">

പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് രാ​ത്രി ഒ​ൻ​പ​തോ​ടെ ആ​ൽ​ബ​നീ​സി​ന് വ​സ​തി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​ൻ അ​നു​മ​തി ന​ൽ​കി. ആ​ൽ​ബ​നീ​സും നി​ര​വ​ധി ഫെ​ഡ​റ​ൽ എം​പി​മാ​രും സ​മീ​പ മാ​സ​ങ്ങ​ളി​ൽ ഭീ​ഷ​ണി​ക​ൾ നേ​രി​ട്ടി​രു​ന്നു. പി​ന്നാ​ലെ ആ​ൻറ​ണി ആ​ൽ​ബ​നീ​സ് ഉ​ൾ​പ്പെ​ടു​ന്ന പൊ​തു​പ​രി​പാ​ടി​ക​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

Tags