കൊളംബിയയിൽ ഹൈവേയിൽ ബോംബ് സ്ഫോടനം ; കുട്ടികൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

colombia

 കൊളംബിയയിൽ ഹൈവേയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ കുട്ടികൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്‌തു. ഗറില്ലാ വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതർ അറിയിച്ചു.

തെക്കൻ മേഖലയായ കൗക്കയിലാണ് സംഭവം. ആക്രമണത്തിൻ്റെ ദൃശ്യങ്ങളിൽ തകർന്ന വാഹനങ്ങളും റോഡിലുടനീളം ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളും കാണാം. റെവല്യൂഷണറി ആംഡ് ഫോഴ്സ് ഓഫ് കൊളംബിയയുടെ (Farc) വിമത വിഭാഗങ്ങളുമായി ബന്ധമുള്ളവരാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് കൊളംബിയൻ പ്രസിഡൻ്റ് ഗുസാവോ പെട്രോ കുറ്റപ്പെടുത്തി.

Tags