പണവുമായി പോവുകയായിരുന്ന ബൊളീവിയൻ സൈനിക വിമാനം ദേശീയ പാതയിൽ തകർന്ന് വീണു ; 15 പേർക്ക് ദാരുണാന്ത്യം
Feb 28, 2026, 19:30 IST
ലാപാസ്: സെൻട്രൽ ബാങ്കിൽ നിന്ന് പണവുമായി പോവുകയായിരുന്ന ബൊളീവിയൻ വിമാനം ദേശീയ പാതയിൽ തകർന്ന് വീണ് 15 പേർ മരിച്ചു. 30 ഓളം പേർക്ക് പരിക്കേറ്റു. ഹെർക്കുലസ് സി-30 എന്ന വിമാനമാണ് തകർന്ന് വീണത്. അപകടത്തിൽ ഹൈവേയിലുണ്ടായിരുന്ന നിരവധി വാഹനങ്ങളും തകർന്നിട്ടുണ്ട്.
tRootC1469263">പുതുതായി അടിച്ച ബൊളീവിയൻ കറൻസികളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്. അതിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല.
.jpg)


