ബോയിംഗ് കെസി-135 സ്ട്രാറ്റോ ടാങ്കർ ഖത്തറിൻറെ ആകാശത്ത് വച്ച്‌ കാണാതായി

gastanker

 യു എസ് സൈനിക വിമാനങ്ങൾക്ക് വേണ്ടി പറക്കുന്ന ഗ്യാസ് സ്റ്റേഷനായി പ്രവർത്തിക്കുന്ന ഒരു ബോയിംഗ് കെസി-135 സ്ട്രാറ്റോ ടാങ്കർ ഖത്തറിൻറെ ആകാശത്ത് വച്ച്‌ കാണാതായി.ഇറാന് സമീപം പേർഷ്യൻ ഗൾഫിന് മുകളിലൂടെ പറക്കുമ്പോൾ 7700 എന്ന ദുരന്ത സിഗ്നൽ പുറപ്പെടുവിച്ചിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇതിന് പിന്നാലെ വിമാനത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യൻ സംഘർഷത്തിന് ആക്കം കൂട്ടി ഇറാൻ, യുഎഇയ്ക്ക് നേരെ ബാലസ്റ്റിക് മിസൈൽ ഉപയോഗിച്ച്‌ അക്രമണം നടത്തിയതിനിടെയാണ് സംഭവമെന്നത് വലിയ ആശങ്കയാണ് ഉയർത്തി. യുഎഇയിലെ അൽ ദഫ്ര വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്നതായിരുന്നു വിമാനം.

Tags