ദിവസവും കഴിച്ചത് 2.5 കിലോബീഫും 108 കഷ്ണം സുഷിയും; ലോകത്തെ ഏറ്റവും ആജാനുബാഹുവായ ബോഡി ബില്‍ഡര്‍ക്ക് ദാരുണാന്ത്യം..

bodybuilder
bodybuilder

ലോകത്തെ ഏറ്റവും ആജാനുബാഹുവായ ബോഡി ബില്‍ഡര്‍ എന്നറിയപ്പെടുന്ന ഇലിയ ഗോലം യെഫിംചിക് അന്തരിച്ചു. 36 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ ആറിന് ആശുപത്രിയില്‍ പ്രവേശിച്ച യെഫിംചിക് കോമയിലായിരുന്നു. സെപ്റ്റംബര്‍ 11 നായിരുന്നു അന്ത്യം.

ഹൃദയാഘാതമുണ്ടായതോടെ ആംബുലന്‍സ് എത്തുന്നതുവരെ ഭാര്യ അന്ന സിപിആര്‍ നല്‍കിയെന്നും ഹെലികോപ്ടറിലാണ് യെഫിംചിക്കിനെ ആശുപത്രിയിലെത്തിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മസ്തിഷ്‌കമരണം സംഭവിച്ചതായി ഡോക്ടര്‍ അറിയിച്ചതായി അന്ന പറഞ്ഞു. അനുശോചനമറിയിച്ചവര്‍ക്കും ഒപ്പം നില്‍ക്കുന്നവര്‍ക്കും അന്ന നന്ദിയും അറിയിച്ചു. 

അതേസമയം ഇലിയ ഗോലം യെഫിംചിക് ദിവസവും കഴിച്ചിരുന്നത് 2.5 കിലോബീഫും 108 കഷ്ണം സുഷിയുമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദിവസേന ഏഴ് നേരം കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് യെഫിംചിക് 16,500 കാലറി ഉള്ളിലാക്കിയിരുന്നതായും പറയപ്പെടുന്നു. യെഫിംചിക് സോഷ്യല്‍മീഡിയയിൽ പങ്കുവച്ചിരുന്ന ‘ശാരീരികപരീക്ഷണങ്ങളുടെ’ വീഡിയോകൾക്ക് നിരവധി ആരാധകരുണ്ടായിരുന്നു.’ദ മ്യൂട്ടന്റ്’  എന്നായിരുന്നു യെഫിംചിക് അറിയപ്പെട്ടിരുന്നത്.

Tags

News Hub