ഇറാന്‍ ആണവായുധം ഉണ്ടാക്കാന്‍ സമ്മതിക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

Netanyahu

ഇസ്ലാമിക റിപ്പബ്ലിക്കായ ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവരിക്കാന്‍ ഇസ്രായേല്‍ അനുവദിക്കില്ലെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു ജറുസലേമില്‍ വ്യക്തമാക്കിയത്. 

അമേരിക്കയും ഇറാനുമായി കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും ഇറാന്‍ ആണവായുധം ഉണ്ടാക്കാന്‍ താന്‍ സമ്മതിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയും ഇറാനും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള കരാറുകളില്‍ ഏര്‍പ്പെട്ടാല്‍ പോലും ഇസ്ലാമിക റിപ്പബ്ലിക്കായ ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവരിക്കാന്‍ ഇസ്രായേല്‍ അനുവദിക്കില്ലെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു ജറുസലേമില്‍ വ്യക്തമാക്കിയത്. 

ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനില്‍ നിന്നുള്ള അടിയന്തിര ആണവ ഭീഷണി വിജയകരമായി ഇല്ലാതാക്കിയെന്നും ഇതിലൂടെ ഇസ്രായേല്‍ എന്ന രാജ്യത്തെ സമ്പൂര്‍ണ്ണ നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിച്ചെന്നും നെതന്യാഹു അവകാശപ്പെട്ടു. യുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളെത്തുടര്‍ന്ന് സ്വന്തം സര്‍ക്കാരിനുള്ളില്‍ നിന്നും രാജ്യത്തിനകത്തു നിന്നും കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹു പ്രതിരോധവുമായി രംഗത്തെത്തിയത്. 

Tags