രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണ് ഉപയോഗിക്കുന്നുവെന്ന ബംഗ്ലാദേശ് ആരോപണം ; മറുപടി നല്‍കി ഇന്ത്യ

bengladesh
bengladesh

ബംഗ്ലാദേശ് ജനതയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ ഒരിക്കലും തങ്ങളുടെ പ്രദേശം ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് അലങ്കോലമാക്കാനടക്കമുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ പ്രദേശം ഉപയോഗിക്കാന്‍ ഇന്ത്യ അനുവദിക്കുന്നുവെന്ന ബംഗ്ലാദേശിന്റെ ആരോപണത്തില്‍ മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉള്‍പ്പെടെ രാജ്യംവിട്ട രാഷ്ട്രീയ നേതാക്കള്‍ ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നാരോപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രണയ് വര്‍മ്മയെ ബംഗ്ലാദേശ് വിളിച്ചുവരുത്തിയിരുന്നു. പിന്നാലെയാണ് ഇന്ത്യ മറുപടി നല്‍കിയത്. ബംഗ്ലാദേശിന്റെ ആരോപണങ്ങള്‍ നിരസിച്ച ഇന്ത്യ, ബംഗ്ലാദേശ് ജനതയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ ഒരിക്കലും തങ്ങളുടെ പ്രദേശം ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.

tRootC1469263">


ഷെയ്ഖ് ഹസീനയുടെ തുടര്‍ച്ചയായ പരസ്യ പ്രസ്താവനകളില്‍ ഇടക്കാല സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന രാജ്യത്തിന്റെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവരുടെ അനുയായികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ബംഗ്ലാദേശ് ആരോപിച്ചു.

ബംഗ്ലാദേശിലെ ജുഡീഷ്യല്‍ അധികാരികള്‍ വിധിച്ച ശിക്ഷകള്‍ നേരിടുന്നതിനായി ഷെയ്ഖ് ഹസീനയെയും മുന്‍ ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനെയും കൈമാറണമെന്ന ആവശ്യം ബം?ഗ്ലാദേശ് ആവര്‍ത്തിച്ചു. ഇന്ത്യയില്‍ താമസിക്കുന്ന ഒളിച്ചോടിയ അവാമി ലീഗ് നേതാക്കളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. 

Tags