പാക് സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ബലൂചിസ്ഥാന്‍ വനിതാ കമാന്‍ഡോകള്‍, ഒന്‍പത് സൈനികര്‍ കൊല്ലപ്പെട്ടു

pakistan

പുതുതായി രൂപീകരിച്ച കരീമ ആര്‍മ്ഡ് അസാള്‍ട്ട് ഡിവിഷന്‍ എന്ന ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാ പോരാളി യൂണിറ്റാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പാക് സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ബലൂചിസ്ഥാന്‍ വനിതാ കമാന്‍ഡോകള്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് പുതുതായി രൂപീകരിച്ച കരീമ ആര്‍മ്ഡ് അസാള്‍ട്ട് ഡിവിഷന്‍ എന്ന ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാ പോരാളി യൂണിറ്റാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

തോക്കുകളേന്തിയ വനിതാ ബി.എല്‍.എഫ് പോരാളികള്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന്റെയും പിന്നീട് തിരികെ പിന്‍വാങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ ബി.എല്‍.എഫ് തങ്ങളുടെ ഔദ്യോഗിക മാധ്യമ വിഭാഗം വഴി പുറത്തുവിട്ടിട്ടുണ്ട്. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പാതയിലൂടെ സഞ്ചരിച്ചിരുന്ന പാക് സൈന്യത്തിന്റെ ക്വിക്ക് റെസ്പോണ്‍സ് ഫോഴ്സിന്റെ മൂന്ന് വാഹനങ്ങള്‍ അടങ്ങുന്ന വ്യൂഹത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്

Tags