ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിന് നൽകുന്ന ബാലൻ ഡി ഓർ പുരസ്ക്കാരം ; മെസ്സി, യമാൽ പട്ടികയിൽ

yamal

പാരിസ്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താര ത്തിന് ഫ്രഞ്ച് ഫുട്ബാൾ മാഗസിൻ നൽകുന്ന ബാലൻ ഡി ഓർ പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കാനു ള്ള പട്ടികയിൽ സ്പെയിനിലെയും പാരിസ് സെൻ്റ് ജെർ മെയ്നിലെയും താരങ്ങൾക്ക് മേധാവിത്വം. അർജന്റീന ഇ തിഹാസം ലയണൽ മെസ്സിയും ഫ്രാൻസിൻ്റെയും റയൽ മഡിഡിന്റെയും സൂപ്പർ താരം കിലിയൻ എംബാപ്പെയും കൂട്ടത്തിലുണ്ട്. 

ലോക ജേതാക്കളായ സ്പെയിനിൽനി ന്ന് ലമീൻ യമാൽ, ഫെറാൻ ടോറസ്, മാർക് കുകുറയ്യ, പൗ കുബാർസി, റോഡി, ഫാബ്രിയാൻ റൂയിസ് എന്നിവ ർ പട്ടികയിൽ ഇടം നേടി. നിലവിലെ ജേതാവ് ഉസ്മ‌ാൻ ഡെംബലെ, അഷ്റഫ് ഹകീമി,ഖ്വിച്ച ക്വാരറ്റ്സ്ഖേലിയ, മർക്വിഞ്ഞോസ്, യാവോ നെവ സ്, വില്ലിയൻ പാച്ചോ, വിറ്റിഞ്ഞ, നൂനോ മെൻഡസ് എ ന്നിവരും റൂയിസിനും ടോറസിനുമൊപ്പം പി.എസ്.ജിയി ൽനിന്ന് 30 അംഗ പട്ടികയിലുണ്ട്. 

രണ്ട് വർഷത്തെ ഇട വേളക്ക് ശേഷമാണ് മെസ്സി പട്ടികയിൽ തിരിച്ചെത്തുന്ന ത്. ലൂയിസ് ഡി ലാ ഫ്യുവൻ്റെ (സ്പെയിൻ), മൈക്കൽ ആർട്ടെറ്റ (ആഴ്സനൽ), ഉനായ് എമെറി (ആസ്റ്റൻ വില്ല), വിൻസെന്റ് കൊമ്പനി (ബയേൺ മ്യൂണിക്), ലൂയിസ് എ ൻറിക്വെ (പി.എസ്.ജി) എന്നിവർ മികച്ച പരിശീലകന്റെ സ്ഥാനത്തേക്കും മത്സരിക്കുന്നു. വോട്ടെടുപ്പിന് ശേഷം ഒക്ടോബർ 26ന് ലണ്ടനിൽ പുരസ്‌കാര ജേതാക്കളെ പ്ര ഖ്യാപിക്കും.

Tags