ബഹറിനിൽ ടൂറിസത്തിന് പ്രോത്സാഹനം നൽകുന്ന പരിപാടികൾ സംഘടിപ്പിക്കും : മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി

മനാമ: ടൂറിസത്തിന് പ്രോത്സാഹനം നൽകുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി വ്യക്തമാക്കി. ബഹ്റൈൻ ടെക്നിക്കൽ കമ്പനീസ് സൊസൈറ്റി എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ താരിഖ് ഫഖ്റുവിനെ സ്വീകരിക്കുകയായിരുന്നു അവർ.
ടൂറിസം മേഖലയിൽ നിക്ഷേപകരെ ആകർഷിക്കുന്നതിനും അതുവഴി കൂടുതൽ പദ്ധതികൾ ആരംഭിക്കുന്നതിനും ഉദ്ദേശ്യമുണ്ട്. വ്യവസായ മേഖലയിലുള്ളവർക്ക് ടൂറിസം രംഗത്തുള്ള നിക്ഷേപ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യും. ടൂറിസം പദ്ധതികൾ വരുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.