ബഹ്റൈനിൽ അനധികൃതമായി വൈദ്യുതി ഉപയോ​ഗിച്ച കച്ചവടക്കാരന് മൂന്നുമാസം തടവ്

jail
jail

മനാമ: ബഹ്റൈനിൽ അനധികൃതമായി വൈദ്യുതി ഉപയോ​ഗിച്ച കച്ചവടക്കാരന് മൂന്നുമാസം തടവുശിക്ഷ വിധിച്ചു. മനാമ സെൻട്രൽ മാർക്കറ്റിലെ ജീവനക്കാരനെയാണ് മൂന്നു മാസത്തെ തടവിന് വിധിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി ഇലക്ട്രിക് കണക്ഷനുകൾ സ്ഥാപിച്ച് വൈദ്യുതി മോഷ്ടിക്കുകയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈ ക്രിമിനൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

tRootC1469263">

അതേസമയം അധികൃതർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. തുടർന്ന് പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ അധികൃതർ എടുത്തുപറഞ്ഞു. എല്ലാ കച്ചവടക്കാരും നിയമങ്ങൾ പാലിക്കാൻ നിർബന്ധിതരാണെന്നും അധികൃതർ അറിയിച്ചു.

Tags