ബ്രിട്ടനിലെ കെന്റ് ഹിന്ദു സമാജവും കെന്റ് അയ്യപ്പ ടെമ്പിളും സംയുക്തമായി നടത്തുന്ന അയ്യപ്പ പൂജ പന്ത്രണ്ടാം വര്‍ഷത്തിലേക്ക്..

Ayyappa Pooja jointly conducted by Kent Hindu Samajam and Kent Ayyappa Temple in Britain enters its twelfth year
Ayyappa Pooja jointly conducted by Kent Hindu Samajam and Kent Ayyappa Temple in Britain enters its twelfth year

ബ്രിട്ടനിലെ കെൻ്റ് ഹിന്ദു സമാജവും കെൻ്റ് അയ്യപ്പ ക്ഷേത്രവും സംയുക്തമായി നടത്തുന്ന അയ്യപ്പ പൂജ 12-ാം വർഷത്തിലേക്ക്. നവംബര്‍ 30 ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ 10 വരെ കെന്റിലെ ജില്ലിംഗ്ഹാമിലുള്ള ബ്രോംപ്ടണ്‍ വെസ്റ്റ്ബ്രൂക്ക് പ്രൈമറി സ്‌കൂള്‍ ഹാളില്‍ വച്ചാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്.

ഗണപതി പൂജ, തത്വമസി യുകെയുടെ നേതൃത്വത്തിലുള്ള ഭജന, വിളക്കുപൂജ, പുഷ്പാലങ്കാരം, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാര പൂജ(നീരാഞ്ജനം), ശ്രീ അയ്യപ്പ പൂജ, ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ക്ഷേത്രം മേൽശാന്തി അഭിജിത് പൂജകൾക്ക് നേതൃത്വം നൽകും.

Tags