ഇറാനില്‍ ആയത്തുല്ല അലി ഖമനെയിയുടെ മകന്‍ മുജ്തബ ഖമനേയി പിന്‍ഗാമിയാകും

mojtaba khamenei

അലി ഖമനെയിയുടെ സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം പുരോഹിത സമിതി പിന്‍ഗാമിയുടെ പേര് പ്രഖ്യാപിക്കും.

കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ മകന്‍ മുജ്തബ ഖമനേയി പിന്‍ഗാമിയാകും. അലി ഖമേനിയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് മുജ്തബ ഖമേനി.

അലി ഖമനെയിയുടെ സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം പുരോഹിത സമിതി പിന്‍ഗാമിയുടെ പേര് പ്രഖ്യാപിക്കും. നാലരപതിറ്റാണ്ട് മുന്‍പുള്ള അമേരിക്കന്‍ ആശ്രിതത്തിലേക്ക് ഇറാന്‍ പോകുമോ എന്ന വാര്‍ത്തകള്‍ ഉയരുന്നതിനിടെയാണ് മുജ്തബ ഖമനേയി പിന്‍ഗാമിയാകും എന്ന വാര്‍ത്ത എത്തുന്നത്.

tRootC1469263">

മതരാഷ്ട്രമായ ഇറാനില്‍ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. ആഭ്യന്തര-വിദേശ നയങ്ങളില്‍ അന്തിമവാക്കും അദ്ദേഹത്തിന്റേതാണ്.
റൂഹുള്ള ഖൊമേനിയുടെ മരണശേഷമാണ് അലി ഖമേനി രാജ്യത്തിന്റെ പരമോന്നത നേതാവാകുന്നത്. 1989 മുതല്‍ ഇന്നുവരെ ഏകദേശം 35 വര്‍ഷം ഇറാന്റെ എല്ലാ നിര്‍ണായക തീരുമാനങ്ങളിലും അവസാന വാക്ക് ഖമനെയിയുടേതായിരുന്നു.

Tags