ആയത്തുല്ല അലി ഖാംനഈയെ ഇസ്രായേലും യു.എസും ചേർന്ന് കൊലപ്പെടുത്തിയത് ഭീരുക്കളുടെ ഭീകരപ്രവർത്തനം ; ഇറാൻ വിദേശകാര്യ മന്ത്രി
തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ ഇസ്രായേലും യു.എസും ചേർന്ന് കൊലപ്പെടുത്തിയത് ഭീരുക്കളുടെ ഭീകരപ്രവർത്തനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും ആക്രമണം അവസാനിപ്പിക്കാൻ ഉടൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും യു.എൻ സുരക്ഷാ കൗൺസിലിനും അദ്ദേഹം കത്തയച്ചു.
tRootC1469263">രാഷ്ട്രങ്ങൾക്കിടയിൽ നിലനിൽക്കുന്ന അടിസ്ഥാന മൂല്യങ്ങളെ ബാധിക്കുന്ന അപകടകരമായ നീക്കമാണ് അമേരിക്കയും ഇസ്രായേലും നടത്തുന്നത്. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ സ്ഥാപിത തത്വങ്ങളെ ലംഘിക്കുക മാത്രമല്ല; അപകടകരമായ ‘പണ്ടോറയുടെ പെട്ടി’ തുറക്കുകയും പരമാധികാര സമത്വത്തിന്റെയും അന്താരാഷ്ട്ര വ്യവസ്ഥയുടെയും അടിത്തറ ഇല്ലാതാക്കുകയും ചെയ്യും -അദ്ദേഹം പറഞ്ഞു.
.jpg)


