'പുറത്തിറങ്ങുന്നത് ഒഴിവാക്കണം'; ഇറാനിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ഇറാനില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികളും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സുരക്ഷിതരാണ്
ഇറാനില്‍ ആഭ്യന്തര പ്രക്ഷോഭം കനക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.
ഇറാനിലെ സംഭവ വികാസങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇറാനില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികളും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സുരക്ഷിതരാണ് . നിയന്ത്രണങ്ങളുണ്ടെങ്കിലും വിദ്യാര്‍ത്ഥി സമൂഹവുമായി ബന്ധപ്പെടാന്‍ എംബസിക്ക് കഴിഞ്ഞിട്ടുണ്ട്. അവരെല്ലാം സുഖമായിരിക്കുന്നുവെന്നും ഇതുവരെ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
tRootC1469263">
ഡോളറിനെതിരെ ഇറാനിയന്‍ റിയാലിന്റെ വില ഇടിയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തതോടെയാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ഇത് ഖമനയി വിരുദ്ധ പ്രക്ഷോഭമായി മാറി. ടെഹ്റാനില്‍ ആരംഭിച്ച പ്രക്ഷോഭം രാജ്യ വ്യാപകമായി മാറി
.jpg)


